പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ പീഡന പരാതിയുമായി ജൂനിയര്‍ വനിതാ ഡോക്ടര്‍; ശ്രമിച്ചത് മദ്യം നല്‍കി പീഡിപ്പിക്കാന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 27 നവം‌ബര്‍ 2024 (10:49 IST)
പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ പീഡന പരാതിയുമായി ജൂനിയര്‍ വനിതാ ഡോക്ടര്‍. സര്‍ജന്‍ സെര്‍ബില്‍ മുഹമ്മദിനെതിരെയാണ് ജൂനിയര്‍ ഡോക്ടര്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പാരിപ്പള്ളി പോലീസ് കേസെടുത്തു. കൂടാതെ ഇയാളെ മെഡിക്കല്‍ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. നിലവില്‍ പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം 24നാണ് സംഭവം നടന്നത്. ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ പ്രതി മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ ഡോക്ടര്‍ പറയുന്നത്.

സംഭവത്തില്‍ വനിതാ ഡോക്ടര്‍ ആദ്യം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനാണ് പരാതി നല്‍കിയത്. പിന്നാലെ അന്വേഷണം നടത്തി ആരോഗ്യവകുപ്പിനെ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിനുശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :