ഗോവ ബീച്ചിൽ കുളിക്കുകയായിരുന്ന യുവതിയെ പട്ടാപ്പകൽ പീഡിപ്പിക്കാൻ ശ്രമിച്ച് സൈനികൻ, പിന്നീട് സംഭവിച്ചതിങ്ങനെ

Last Modified ബുധന്‍, 13 ഫെബ്രുവരി 2019 (14:35 IST)
പനാജി: പട്ടാപ്പകൽ ഗോവാ ബീച്ചിൽ‌വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സൈനികനെ പൊലീസ് അറസ്റ്റു ചെയ്തു. സി ആർ പി എഫ് കോൺസ്റ്റബിൾ രാജ്വീര്‍ പ്രഭൂദയാല്‍ സിങ് എന്ന 43കാരനെയാണ് യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് പിടികൂടിയത്. രാജസ്ഥാൻ സ്വദേശിയായ ഇയാൾ മധ്യപ്രദേശിലെ റിക്രൂട്ട് ട്രെയിനിങ് സെന്ററിലാണ് ജോലി ചെയ്യുന്നത്.

ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ഗോവയിലെ കലാന്‍ഗുട്ട് ബീച്ചില്‍ കുളിക്കുകയായിരുന്നു യുവതി, ഈ സമയം പ്രഭൂദയാല്‍ യുവതിയുടെ അടുത്തെത്തി ലൈംഗികച്ചുവയോടെ സംസാരിക്കാൻ തുടങ്ങി. ഇതിൽനിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കവെ യുവതിയുടെ ശരീരഭാഗങ്ങളിൽ കടന്നുപിടിക്കുകയായിരുന്നു.

യുവതിയുടെ ഭർത്താവും കുട്ടികളും സമീപത്ത് തന്നെ ഉള്ളപ്പോഴായിരുന്നു ജവാൻ യുവതിയോട് മോശമായി പെരുമാറിയത്. ഉടൻ തന്നെ യുവതിയും ഭർത്താവും പൊലിസിൽ പരാതി നൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സൈനികനെ പിടികൂടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :