സ്പീക്കര്‍ക്കെതിരെയുള്ള സ്വപ്‌നയുടെ നിര്‍ണായക മൊഴി പുറത്ത്

ശ്രീനു എസ്| Last Modified ചൊവ്വ, 23 മാര്‍ച്ച് 2021 (17:38 IST)
സ്പീക്കര്‍ക്കെതിരെയുള്ള സ്വപ്‌നയുടെ നിര്‍ണായക മൊഴി പുറത്ത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് വിദേശത്ത് നിക്ഷേപം ഉണ്ടെന്നാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റിനു നല്‍കിയ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ തുടങ്ങാന്‍ സ്പീക്കര്‍ പദ്ധതിയിട്ടിരുന്നെന്നും. ഇതിനായി സ്ഥലം സൗജന്യമായി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി സ്പീക്കര്‍ കൂടിക്കാഴ്ച നടത്തിയെന്നും മൊഴിയിലുണ്ട്.

സ്പീക്കര്‍ക്ക് മിഡില്‍ ഈസ്റ്റ് കോളേജില്‍ നിക്ഷേപം ഉണ്ടായിരുന്നെന്നും സ്വപ്‌ന മൊഴി നല്‍കി. ക്രൈംബ്രാഞ്ചിനെതിരെ ഇഡി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിവരങ്ങള്‍ ഉള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :