സ്വപ്‌ന സുരേഷിന് കോടതിയില്‍ തിരിച്ചടി; ഗൂഢാലോചന, കലാപശ്രമ കേസുകള്‍ റദ്ദാക്കില്ല

രേണുക വേണു| Last Modified വെള്ളി, 19 ഓഗസ്റ്റ് 2022 (14:36 IST)

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് കോടതിയില്‍ തിരിച്ചടി. ഗൂഢാലോചന, കലാപശ്രമ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരത്തെയും പാലക്കാട്ടെയും കേസുകള്‍ റദ്ദാക്കണമെന്നായിരുന്നു ആവശ്യം. കെ.ടി.ജലീലിന്റെ പരാതിയില്‍ ഗൂഢാലോചന കേസ് ആണ് സ്വപ്നക്കെതിരെയുളളത്. പാലക്കാട്ടെ പരാതിയിലുള്ള കലാപ ആഹ്വാന കേസും തുടരും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :