നടിയെ ആക്രമിച്ച കേസ്: ജഡ്ജി പിന്മാറി !

രേണുക വേണു| Last Modified വെള്ളി, 19 ഓഗസ്റ്റ് 2022 (13:06 IST)

നടിയെ ആക്രമിച്ച കേസില്‍ നിന്നും ജഡ്ജി പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് പിന്മാറിയത്. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്നാണ് പിന്മാറിയത്. ഹര്‍ജി പിന്നീട് മറ്റൊരു ബഞ്ച് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്നായിരുന്നു നടിയുടെ ഹര്‍ജി. നടി നല്‍കിയ മറ്റൊരു ഹര്‍ജിയില്‍ നിന്നും നേരത്തെ ഇതേ ബഞ്ച് പിന്‍മാറിയിരുന്നു. മെമ്മറി കാര്‍ഡ് പരിശോധനക്കയക്കണമെന്ന നടിയുടെ ഹര്‍ജിയില്‍ നിന്നാണ് നേരത്തെ ഇതേ ബഞ്ച് പിന്‍മാറിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :