സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കം

അഭിറാം മനോഹർ| Last Modified ബുധന്‍, 8 മാര്‍ച്ച് 2023 (15:40 IST)
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കം. 4,19,362 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. കഴിഞ്ഞ 2 വർഷത്തിൽ നിന്നും വ്യത്യസ്തമായി ഫോക്കസ് ഏരിയ ഇല്ലാതെ പൂർണ്ണമായും പാഠഭാഗങ്ങളിൽ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകും. കടുത്ത പരിഗണിച്ച് രാവിലെ 9:30 മുതലാണ് പരീക്ഷകൾ.

2021ലും 22ലും കൊവിഡ് ഭീതിക്കിടെ പാഠഭാഗങ്ങൾ തീരാത്തതിനാൽ ഫോക്കസ് ഏരിയ വെച്ചായിരുന്നു അന്ന് നടത്തിയിരുന്നത്. എന്നാൽ മുഴുവൻ പാഠഭാങ്ങളിൽ നിന്നും ഇത്തവണ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഏപ്രിൽ 3 മുതലാകും എസ്എസ്എൽസി മൂല്യനിർണ്ണയം നടക്കുക. മെയ് രണ്ടാം വാരം എസ്എസ്എൽസി ഫലം പ്രഖ്യാപിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :