1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Swapna Suresh about her guards

ഫിക്‌സ് വന്ന് താഴെ വീഴുമ്പോള്‍ പിടിക്കാനാണ് രണ്ട് പേരെ ഒപ്പം നിര്‍ത്തിയിരിക്കുന്നത്, അവര്‍ ഗാര്‍ഡുകളല്ല: സ്വപ്‌ന സുരേഷ്

Swapna Suresh about her guards ഫിക്‌സ് വന്ന് താഴെ വീഴുമ്പോള്‍ പിടിക്കാനാണ് രണ്ട് പേരെ ഒപ്പം നിര്‍ത്തിയിരിക്കുന്നത്
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് തന്റെ സുരക്ഷ സ്വയം വര്‍ധിപ്പിച്ചതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. സ്വപ്‌ന രണ്ട് ഗാര്‍ഡുകളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവര്‍ സദാസമയം സ്വപ്‌നയ്‌ക്കൊപ്പം ഉണ്ട്. ഇതേ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വിചിത്രമായ മറുപടിയാണ് സ്വപ്‌ന നല്‍കിയത്. 
 
തനിക്ക് ഇടയ്ക്കിടെ ഫിക്‌സ് വരാറുണ്ടെന്നും ഫിക്‌സ് വന്ന് നിലത്ത് വീഴാന്‍ പോകുമ്പോള്‍ പിടിക്കാന്‍ വേണ്ടിയാണ് രണ്ട് പേരെ നിര്‍ത്തിയിരിക്കുന്നതെന്നും സ്വപ്‌ന പറയുന്നു. നിലത്തുവീഴുമ്പോള്‍ പിടിക്കാനുള്ളവരാണ് ഇവര്‍. അല്ലാതെ ഗാര്‍ഡുകള്‍ അല്ലെന്നും സ്വപ്‌ന പറഞ്ഞു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
വാഷിങ് മെഷീൻ നന്നാക്കുന്നതിനിടെ പൊട്ടിത്തെറി, ഇലക്ട്രീഷ്യൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്