ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Updated: തിങ്കള്‍, 13 ജൂണ്‍ 2022 (11:52 IST)
സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. അറസ്റ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്നും ഇരുവരും ഉറപ്പ് നല്‍കി.

അതേസമയം സ്വപ്‌നയുമായുള്ള സംഭാഷണത്തിന്റെ വീഡിയോ കിട്ടിയാള്‍ ഉടന്‍ കേരളത്തില്‍ എത്തുമെന്നാണ് ഷാജ് കിരണ്‍ പറയുന്നത്. സ്വപ്‌നയുടെ ഫോണ്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഷാജ് കിരണ്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :