ഡല്‍ഹിയിലെ വായുമലിനീകരണത്തിന് പിന്നില്‍ ബിജെപിയെന്ന് പരിസ്ഥിതി മന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 5 നവം‌ബര്‍ 2021 (20:21 IST)
ഡല്‍ഹിയിലെ വായുമലിനീകരണത്തിന് പിന്നില്‍ ബിജെപിയെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരുന്നതായും എന്നാല്‍ ബിജെപിക്കാര്‍ മനഃപൂര്‍വം പടക്കം പൊട്ടിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വലിയൊരു വിഭാഗം പേര്‍ ഇത്തവണ പടക്കം പൊട്ടിച്ചില്ലെന്നും അവര്‍ക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഡല്‍ഹിയിലെ വായുമലിനീകരണം കുത്തനെ ഉയര്‍ന്നിരുന്നു. വരുദിവസങ്ങളിലും വായു മോശമായിതുടരാനാണ് സാധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :