പരീക്ഷാ കോപ്പിയടിച്ച ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 19 മെയ് 2022 (20:43 IST)
തിരുവനന്തപുരം: എൽ.എൽ.ബി പരീക്ഷയിൽ കോപ്പിയടിച്ചു പിടിയിലായ ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു. പോലീസ് ട്രെയിനിങ് കോളേജ് ഇൻസ്‌പെക്ടർ ആദർശിനെയാണ് സസ്‌പെൻഡ് ചെയ്തത്. പരീക്ഷ നടക്കവേ പരിശോധിക്കാൻ എത്തിയ സ്‌ക്വാഡാണ് ആദർശിനെ പിടികൂടിയത്.

പരീക്ഷാ കോപ്പിയടിക്കിടെ ഉദ്യോഗസ്ഥൻ പിടികൂടപ്പെട്ട സംഭവം പോലീസ് ട്രെയിനിംഗ് കോളേജിന്റെ സൽപ്പേര് കളങ്കപ്പെടുത്താൻ കാരണമായി എന്നാണു ആദർശിന്റെ സസ്‌പെൻഡ് ചെയ്തിട്ടുള്ള ഉത്തരവിൽ എ.ഡി.ജിപി ചൂണ്ടിക്കാട്ടിയത്.

പരീക്ഷയ്ക്കിടെ ആദർശ് ഉൾപ്പെടെ നാല് പേരെയാണ് കോപ്പിയടിച്ചതിന് പിടികൂടിയത്. ലോ അക്കാദമിയിലെ ഈവനിംഗ് ബാച്ച് വിദ്യാർത്ഥിയായ ഇയാൾ പരീക്ഷയ്ക്ക് പഠിക്കാനായി മൂന്നു മാസത്തെ അവധിയിലായിരുന്നു. ആദർശ് ഒഴികെയുള്ള മറ്റു മൂന്നു പേരുടെ വിവരം സര്വകലാശാലയോ ലോ കോളേജോ പുറത്തുവിട്ടിട്ടില്ല. ഇവരും സർക്കാർ ഉദ്യോഗസ്ഥർ ആകാനാണ് സാധ്യത എന്നാണു സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :