കണക്കിൽ പെടാത്ത പണം കണ്ടെത്തി: ആറ് എക്‌സസൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 27 ഏപ്രില്‍ 2022 (18:47 IST)
കണ്ണൂർ: കണക്കിൽ പെടാത്ത പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ടു ആറ് എക്‌സസൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. വിജിലൻസ് റെയ്ഡിലാണ് പണം കണ്ടെത്തിയതും തുടർന്ന് അന്വേഷണത്തിന് ശേഷം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ആറ്‌ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതും.

കഴിഞ്ഞ മാർച്ച് മുപ്പത്തൊന്നിനായിരുന്നു വിജിലൻസ് റെയ്ഡ് നടന്നത്. മാനേജർ എം.ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷനിൽ കുമാർ, പ്രിൻസിപ്പൽ ഓഫീസർ ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർ ഷാജി, ഡ്രൈവർ അനിൽ കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :