യുവനടിമാരുടെ രാജിയും ദിലീപിന്റെ തിരിച്ചുവരവും; നയം വ്യക്തമാക്കി സുരേഷ് ഗോപി രംഗത്ത്

യുവനടിമാരുടെ രാജിയും ദിലീപിന്റെ തിരിച്ചുവരവും; നയം വ്യക്തമാക്കി സുരേഷ് ഗോപി രംഗത്ത്

  Suresh gopi , Amma , Dileep , Cinema , സുരേഷ് ഗോപി , ദിലീപ് , അമ്മ , താരസംഘടന
തൃശൂർ| jibin| Last Modified വ്യാഴം, 28 ജൂണ്‍ 2018 (17:58 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയിന്‍ പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് സുരേഷ് ഗോപി.

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിൽ താൻ ഇപ്പോൾ സജീവമല്ല. ജനസേവനമാണ് തന്റെ ദൗത്യം. അത് നന്നായി ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് വ്യക്തമാക്കി.

എന്ന സംഘടനയുമായി താന്‍ നാളുകളായി അകലം പാലിക്കുകയാണ്. ഇത് എന്തു കൊണ്ടാണെന്ന് മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

യുവനടിമാരുടെ രാജിയെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :