അപർണ|
Last Modified വ്യാഴം, 28 ജൂണ് 2018 (17:01 IST)
‘അമ്മ’യിൽ ഉടലെടുത്തിരിക്കുന്ന വിവാദങ്ങളെ സംബന്ധിച്ച് തുറന്നുപറച്ചിലുമായി നടൻ പൃഥ്വിരാജ്. തന്റെ സമ്മർദം മൂലമല്ല ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതെന്ന് ‘ദ് വീക്ക്’ന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.
സംഘടനയിൽ നിന്നും രാജിവെച്ച നടിമാർക്ക് പിന്തുണയുമായി നടൻ പൃഥ്വിരാജ്. രാജി വെച്ച നടിമാർക്കൊപ്പമാണെന്നും അവരുടെ തീരുമാനത്തേയും ധൈര്യത്തേയും അംഗീകരിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.
താന് അവര്ക്കൊപ്പം അടിയുറച്ച് നില്ക്കുകയാണ്. രാജിവെച്ച നടിമാരെ വിമര്ശിക്കുന്ന ആളുകള് നിരവധിയുണ്ടാകും, ശരി തെറ്റുകള് ആളുകളുടെ വീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് പറയാനുള്ളത് പറയേണ്ട സമയത്ത് പറയേണ്ടിടത്ത് പറയുമെന്നും ഒരു ഇംഗ്ലീഷ് മാഗസിന്റെ ഓണ്ലൈന് പതിപ്പിന് അനുവദിച്ച അഭിമുഖത്തില് പൃഥ്വിരാജ് പറയുന്നു.
ആക്രമിക്കപ്പെട്ട നടിക്ക് മിണ്ടാതിരിക്കാമായിരുന്നു. പക്ഷെ അവള് അത് ചെയ്തില്ല. അവളുടെ പോരാട്ടം സിനിമയിലെ സ്ത്രീകള്ക്ക് വേണ്ടി മാത്രല്ല, മുഴുവന് സ്ത്രീകള്ക്കുമായിട്ടാണ്. ഈ സംഭവം മലയാള സിനിമയിലെ വഴിത്തിരിവായിരിക്കുമെന്നാണ് കരുതുന്നത്’ – പൃഥ്വിരാജ് പറഞ്ഞു.
രമ്യയെയും ഗീതുവിനെയും ഭാവനയെയും റിമയെയും പൂർണമായും മനസ്സിലാക്കിയ ആളാണ് ഞാൻ. അവർ എന്തുകൊണ്ടാണ് രാജിവെച്ചതെന്നും അറിയാം. ഞാൻ അവർക്കൊപ്പമാണ്.
എന്റെ സമ്മർദം മൂലമല്ല ദിലീപിനെ പുറത്താക്കിയത്, ആ ക്രെഡിറ്റും എനിക്ക് വേണ്ട. ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനം അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ഒരുമിച്ചെടുത്തതാണ്. ഇതുവരെ ദിലീപിനൊപ്പം അഭിനയിക്കാൻ എന്നെയാരും ക്ഷണിച്ചിട്ടില്ല, ഇനി അങ്ങനെയൊരു അവസരം ഉണ്ടായാൽ ആലോചിച്ച് തീരുമാനിക്കും.