രാജി വെച്ച നടിമാർക്കൊപ്പം, അവരുടെ ധൈര്യത്തെ അംഗീകരിക്കുന്നു: പറയാനുള്ളത് പറയേണ്ട സമയത്ത് പറയുമെന്ന് പൃഥ്വിരാജ്

അവളുടെ പോരാട്ടം അവൾക്ക് വേണ്ടി മാത്രമല്ല: പൃഥ്വിരാജ്

അപർണ| Last Modified വ്യാഴം, 28 ജൂണ്‍ 2018 (16:06 IST)
ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നിലപാടിൽ പ്രതിഷേധിച്ച് സംഘടനയിൽ നിന്നും രാജിവെച്ച നടിമാർക്ക് പിന്തുണയുമായി നടൻ പൃഥ്വിരാജ്. രാജി വെച്ച നടിമാർക്കൊപ്പമാണെന്നും അവരുടെ തീരുമാനത്തേയും ധൈര്യത്തേയും അംഗീകരിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.

താന്‍ അവര്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുകയാണ്. രാജിവെച്ച നടിമാരെ വിമര്‍ശിക്കുന്ന ആളുകള്‍ നിരവധിയുണ്ടാകും, ശരി തെറ്റുകള്‍ ആളുകളുടെ വീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് പറയാനുള്ളത് പറയേണ്ട സമയത്ത് പറയേണ്ടിടത്ത് പറയുമെന്നും ഒരു ഇംഗ്ലീഷ് മാഗസിന്റെ ഓണ്‍ലൈന്‍ പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു.

ആക്രമിക്കപ്പെട്ട നടിക്ക് മിണ്ടാതിരിക്കാമായിരുന്നു. പക്ഷെ അവള്‍ അത് ചെയ്തില്ല. അവളുടെ പോരാട്ടം സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി മാത്രല്ല, മുഴുവന്‍ സ്ത്രീകള്‍ക്കുമായിട്ടാണ്. ഈ സംഭവം മലയാള സിനിമയിലെ വഴിത്തിരിവായിരിക്കുമെന്നാണ് കരുതുന്നത്’ – പൃഥ്വിരാജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :