കോട്ടയം|
Last Modified ശനി, 9 ഓഗസ്റ്റ് 2014 (13:13 IST)
മുഖ്യമന്ത്രിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം പിന്‍വലിച്ച് സുരേഷ് ഗോപി മാപ്പുപറയണമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിനിമയില്‍ ഡയലോഗ് പറയുന്ന ലാഘവത്തോടെയാണ് മുഖ്യമന്ത്രിക്കെതിരേ പറഞ്ഞത്. അതു ശരിയായില്ല.
അപ്പോത്തിക്കരി സിനിമയുടെ പ്രദര്‍ശനം തടഞ്ഞത് ഒറ്റപ്പെട്ട സംഭവമാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് വിവരമില്ലെന്നും അറിയില്ലാത്ത കാര്യം അറിയാവുന്നവരോട് ചോദിച്ച് മനസിലാക്കണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സുരേഷ് ഗോപിക്കെതിരെ രംഗത്തു വന്നിരുന്നു.