മീഡിയവണ്‍ ചാനലിന്റെ വിലക്കിന് സ്റ്റേ; സംപ്രേഷണത്തിന് താല്‍ക്കാലികാനുമതി

രേണുക വേണു| Last Modified ചൊവ്വ, 15 മാര്‍ച്ച് 2022 (15:38 IST)

മീഡിയവണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. രാഷ്ട്ര സുരക്ഷയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരാണ് മീഡിയവണ്ണിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്തത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ചാനലിന് മുമ്പുണ്ടായിരുന്നതുപോലെ പ്രവര്‍ത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :