ടോപ്‌ലെസായി ഉർഫി ജാവേദ്, പകരം ചെയിനുകൾ: വീണ്ടും ഞെട്ടിച്ച് താരത്തിന്റെ ഫാഷൻ പരീക്ഷണം

അഭിറാം മനോഹർ| Last Modified ഞായര്‍, 13 മാര്‍ച്ച് 2022 (14:29 IST)
വ്യത്യസ്‌തമായ പരീക്ഷണങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ഉർഫി ജാവേദ്. പലപ്പോഴും വസ്‌ത്രത്തിന്റെ പേരിൽ ഉർഫിക്ക് നേരെ രൂക്ഷ വിമർശനങ്ങൾ ഉയരാറുണ്ട്. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ് താരത്തിന്റെ പുതിയ ലുക്ക്. മേൽവസ്ത്രം ധരിക്കാതെ ഹെവിചെയിനുകൾ അണിഞ്ഞാണ് താരം പ്രത്യക്ഷപ്പെട്ടത്.

ചങ്ങല പോലെ തോന്നിക്കുന്ന ചെയിനാണ് താരം ധരിച്ചിരിക്കുന്നത്. ലെയറുകളായി ഈ ചെയിൻ കാണാം. സ്റ്റൈലിഷ് ബ്ലാക്ക് നൈറ്റ് സ്കർട്ടിനൊപ്പം ഈ ചെയിൻ മാത്രമാണ് താരം ധരിച്ചിരിക്കുന്നത്. പുതിയ ലുക്കിനും പതിവ് പോലെ രൂക്ഷവിമർശനമാണ് താരം നേരിടുന്നത്. ടെലിവിഷൻ താരമായ ഉർഫി ജാവേദ് ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലൂടെയാണ് ശ്രദ്ധേയയാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :