1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mediaone channel against ban

മീഡിയ വൺ വിലക്ക്: അപ്പീൽ സുപ്രീംകോടതി വ്യാഴാഴ്‌ച്ച പരിഗണിക്കും

സുപ്രീം കോടതി
മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്ര നടപടി ശരിവെച്ച ഹൈക്കോട‌തി വിധിക്കെതിരെ മാനേജ്‌മെന്റ് നൽകിയ അപ്പീൽ സുപ്രീം കോടതി വ്യാഴാഴ്‌ച്ച പരിഗണിക്കും. സീനിയർ അഭിഭാഷകൻ സുഷ്യന്ത് ദവെയാണ് മീഡിയ വണ്ണിന് വേണ്ടി ഹാജരാകുന്നത്.
 
ഇന്ന് കോടതി ചേന്നപ്പോൾ അപ്പീൽ നൽകിയ വിവരം ദവെ കോടതിയെ ബോധിപ്പിച്ചു. തുടർന്ന് വെള്ളിയാഴ്‌ച്ച ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. വെള്ളിയാഴ്‌ച്ച തനിക്ക് അസൗകര്യമുണ്ടെന്ന് ദവെ അറിയിച്ചതിനെ തുടർന്ന് കേസ് വ്യാഴാഴ്‌ച്ചയിലേക്ക് മാറ്റി. 11 വർഷത്തോളമായി പ്രവർത്തിക്കുന്ന മീഡിയാ വണ്ണിൽ 350 ജീവനക്കാരുണ്ടെന്നും ഇവർ ഒരു മാസമായി ജോലിയില്ലാ‌ത്ത സ്ഥിതിയിലാണെന്നും ദവെ പറഞ്ഞു.
അടുത്ത ലേഖനം
വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോളെത്തും