സബ്സിഡി വെട്ടിക്കുറച്ചു, സപ്ലൈക്കോയിൽ അരിയും പഞ്ചസാരയുമുൾപ്പടെ 13 ഇനങ്ങൾക്ക് വില കൂടും

അഭിറാം മനോഹർ| Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (12:50 IST)
സംസ്ഥാനത്ത് സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില ഇനി മുതല്‍ ഉയരും. 13 സാധനങ്ങള്‍ക്ക് നല്‍കിയിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമായി കുറയ്ക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. വിപണിവില കൂടുന്നതും കുറയുന്നതിനും അനുസരിച്ച് സബ്‌സിഡി ഉത്പന്നങ്ങളുടെ വിലയിലും മാറ്റം വരും. 2016ല്‍ വന്ന ആദ്യ പിണറായി സര്‍ക്കാര്‍ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടില്ലെന്ന വാഗ്ദാനമായിരുന്നു തെരെഞ്ഞെടുപ്പില്‍ നല്‍കിയിരുന്നത്. ആ തീരുമാനത്തിനാണ് ഇപ്പോള്‍ മാറ്റം സംഭവിച്ചിരിക്കുന്നത്.

പലപ്പോഴായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ നവംബര്‍ മാസത്തിലാണ് സപ്ലൈക്കോ ഉല്പന്നങ്ങളുടെ സബ്‌സിഡി വര്‍ധിപ്പിക്കാന്‍ ധാരണയായത്. ഇതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഇതോടെ ചെറുപയര്‍,ഉഴുന്ന്,വന്‍ പയര്‍,വന്‍ കടല,മുളക്,തുവരപരിപ്പ്,പഞ്ചസാര,വെളിച്ചെണ്ണ,മല്ലി,ജയ അരി,കുറുവ അരി,മട്ട അരി,പച്ചരി എന്നിവയുടെ വില എന്നിവ ഉയരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :