സൗജന്യ ലാപ്‌ടോപ് വിതരണം: മാര്‍ച്ച് 16 വരെ അപേക്ഷിക്കാം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 14 ഫെബ്രുവരി 2024 (11:28 IST)
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് എം.ബി.ബി.എസ്, എന്‍ജിനിയറിങ്, എം.സി.എ, എം.ബി.എ, എം.എസ്സി നഴ്‌സിങ്, ബി.എസ്സി നഴ്‌സിങ്, ബി.ഡി.എസ്. ബി.ഫാം, എം.ഫാം, ഫാം-ഡി, ബി.എസ്സി ഫോറസ്ട്രി, എം.എസ്സി അഗ്രികള്‍ച്ചര്‍, ബി.എസ്സി അഗ്രികള്‍ച്ചര്‍, എം.വി.എസ്സി, ബി.വി.എസ്സി, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, എല്‍.എല്‍.ബി, എല്‍.എല്‍.എം, ഓള്‍ പോസ്റ്റ് ഡോക്ടറല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കു സൗജന്യമായി ലാപ്ടോപ് വിതരണം ചെയ്യുന്നു.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 16. അപേക്ഷയും മറ്റ് വിവരങ്ങളും എല്ലാ ജില്ലാ ഓഫീസുകളിലും kmtwwfb.org യിലും ലഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :