കേരളത്തിന് മഴമേഘങ്ങള്‍ പണി കൊടുത്തു, സൂപ്പര്‍ മൂണ്‍ കാണാനായത് രണ്ട് മിനുട്ട് മാത്രം

തിരുവനന്തപുരം| VISHNU N L| Last Updated: തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (11:16 IST)
മാധ്യമങ്ങള്‍ ദിവസങ്ങളോളം ചര്‍ച്ച ചെയ്ത സൂപ്പര്‍ മൂണ്‍ പ്രതിഭാസം നന്നായി കാണാന്‍ മലയാളികള്‍ക്ക് യോഗമില്ലാതായി. ഏകദേശം ഒന്നേകാല്‍ മണിക്കൂറോളം നീളുന്ന പ്രതിഭാസം കേരളത്തില്‍ ദൃശ്യമായത്‌ കേവലം രണ്ടര മിനിറ്റ്‌ മാത്രമായിരുന്നു. പുലര്‍ച്ചെ 5.40 ന്‌ അപൂര്‍വ്വദൃശ്യം കാണാനായി ശംഖുമുഖം ബീച്ച്‌ അടക്കമുള്ള സ്‌ഥലത്ത്‌ കാത്തു നിന്നവര്‍ക്ക്‌ മഴമേഘങ്ങള്‍ കൊടുത്തത് എട്ടിന്റെ പണി.

മഴമേഘം ഇടയ്‌ക്കൊന്നു മാറിയപ്പോള്‍ ചെറിയ സമയത്ത്‌ വലിപ്പമുള്ള ചന്ദ്രന്‍ താഴേയ്‌ക്ക് പോകുന്നതായി പലര്‍ക്കും അനുഭപ്പെട്ടു. വര്‍ഷങ്ങള്‍ക്കിടയില്‍ മാത്രം സംഭവിക്കുന്നത്‌ എന്ന്‌ ശാസ്‌ത്രലോകം വിധിയെഴുതിയ കാര്യത്തിനായി ഇനി 2033 കാത്തിരിക്കേണ്ടി വരും. അനേകരാണ്‌ കേരളത്തിലെ വിവിധ ബീച്ചുകളില്‍ ദൃശ്യത്തിനായി കാത്തിരുന്നത്‌.

ഇനി ഇത്തരത്തില്‍ അപൂര്‍വ്വമായ ഒരു ആകാശവിസ്മയം ദൃശ്യമാകണമെങ്കില്‍ 2033 വരെ കാത്തിരിക്കണം. 115 വര്‍ഷത്തിനിടെ നാലുതവണ മാത്രമാണ് ഇത്തരത്തില്‍ ഒരു ആകാശ വിസ്മയം സംഭവിച്ചിട്ടുള്ളത്. എന്നാല്‍ ചന്ദ്രന്‍ ഭൂമിയോട് ഇത്രയ്ക്ക് അടുത്ത് വരുന്നതിനാല്‍ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ചന്ദ്രന്‍ ഭൂമിക്കരികില്‍ നില്‍ക്കുന്ന ഒരുമണിക്കൂര്‍ 12 മിനിട്ട്‌ എന്തും സംഭവിക്കാം എന്നാണ്‌ പറയുന്നത്‌. ലോകത്തിന്റെ പല ഭാഗങ്ങളിലും ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :