1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder Thrikkovilvattam Court

മദ്യലഹരിയില്‍ സഹോദരനെ കൊലപ്പെടുത്തിയ 34 കാരന് പത്ത് വര്‍ഷം തടവ്

Murder
കൊല്ലം: മദ്യലഹരിയില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മുപ്പത്തിനാലുകാരനു പത്ത് വര്ഷം തടവും പതിനായിരം രൂപ പിഴയും. കൊല്ലം തൃക്കോവില്‍വട്ടം ചെറിയേലാ ചേരിയില്‍ താഴെ പണ മഞ്ചുവിലാസം വീട്ടില്‍ മനു (24) വിനെ കൊല ചെയ്ത സംഭവത്തിലാണ് സഹോദരന്‍ മഹേഷിനെ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.
 
2015 ഫെബ്രുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന മഹേഷ് വഴക്കിനെ തുടര്‍ന്ന് അടുത്ത പുരയിടത്തില്‍ മനുവിനെ കൊണ്ടുപോയി മര്‍ദ്ദിക്കുകയും തല തെങ്ങില്‍ പിടിച്ചു ഇടിക്കുകയും ചെയ്താണ് കൊല  ചെയ്തത്.
 
കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി മനോജാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്കൊപ്പം വിധിച്ച പതിനായിരം രൂപ പിഴ അടച്ചില്ലെങ്കില്‍ കൂടുതലായി മൂന്നു മാസം തടവ് ശിക്ഷ അനുഭവിക്കണം.  
അടുത്ത ലേഖനം
സ്ത്രീയേയും പുരുഷനെയും ഒന്നിച്ചൊരു മുറിയിൽ കണ്ടാൽ അനാശാസ്യമാണെന്ന് കരുതാനാകില്ല: മദ്രാസ് ഹൈക്കോടതി