കാട്ടുപന്നിയെ കുഴിച്ചിടുന്നതിന് പകരം വെളിച്ചെണ്ണ ഒഴിച്ച് കറിവയ്ക്കാന്‍ നിയമം വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ

Sunny Joseph
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 ജനുവരി 2025 (12:38 IST)
Sunny Joseph
കാട്ടുപന്നിയെ കുഴിച്ചിടുന്നതിന് പകരം വെളിച്ചെണ്ണ ഒഴിച്ച് കറിവയ്ക്കാന്‍ നിയമം വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ. മലയോര സമര യാത്രയുടെ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പന്നിയെ വെടിവെച്ച് മണ്ണെണ്ണ ഒഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. എന്നാല്‍ വെളിച്ചെണ്ണ ഒഴിച്ചു കറി വയ്ക്കുകയാണ് വേണ്ടതെന്ന് എംഎല്‍എ പറഞ്ഞു.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കാട്ടുപന്നിയെ വെളിച്ചെണ്ണ ഒഴിച്ചു കറി വയ്ക്കാന്‍ നിയമം വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കൊട്ടിയൂര്‍ പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവയ്ക്കാന്‍ ഒരാള്‍ക്ക് മാത്രമാണ് ലൈസന്‍സ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്യജീവി ആക്രമണവും കാര്‍ഷിക മേഖലയിലെ വില തകര്‍ച്ചയിലും സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ മലയോര സമര യാത്ര ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്ത് അമ്പൂരിയിലാണ് അവസാനിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :