1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accidental death youth died

കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Accidental-Death
തിരുവനന്തപുരം: കാട്ടുപന്നിയെ ഓടിക്കാനായി വീട്ടുവളപ്പിൽ കെട്ടിയിരുന്ന ഇരുമ്പു കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റു യുവാവിന് ദാരുണാന്ത്യം. വെഞ്ഞാറമൂട് വെള്ളുമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ അരുൺ എന്ന ഉണ്ണി (35) യാണ് മരിച്ചത്.
 
ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ബൈക്കിൽ കൂട്ടുകാരുമൊത്ത് സമീപത്തെ പുഴയിൽ നിന്ന് മീൻ പിടിച്ചു തിരിച്ചു വരുന്ന വഴിയിലായിരുന്നു ദുരന്തം ഉണ്ടായത്. ഷോക്കേറ്റ ഉടൻ വാഹന ലഭ്യത കുറവായിരുന്നതിനാൽ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ താമസിച്ചതും വിനയായി.
 
അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.   
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
നിങ്ങൾ ഓൺലൈൻ ഓർഡർ ചെയ്യുന്ന മരുന്നുകളിൽ നിരോധിത മരുന്നുകളുണ്ടോ? പണിവരുന്നു, വിലങ്ങുവീഴും