1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Herd Immunity to fight covid

കൊവിഡിനെതിരെ സ്വാഭാവിക പ്രതിരോധം കൈവരിക്കാമെന്ന് ചിന്ത മണ്ടത്തരം; വലിയ വിലകൊടുക്കേണ്ടിവരും: ലോകാരോഗ്യ സംഘടന

Herd Immunity
കൊവിഡിനെതിരെ സ്വാഭാവിക പ്രതിരോധം കൈവരിക്കാമെന്ന് ചിന്ത മണ്ടത്തരമാണെന്നും അതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നും ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയിലെ ചീഫ് ശാസ്ത്രജ്ഞ ഡോക്ടര്‍ സൗമ്യ സോമിനാഥനാണ് ഇക്കാര്യം വ്യാഴാഴ്ച പറഞ്ഞത്. അതേസമയം ഒമിക്രോണ്‍ വകഭേദമായ ബിഎ.2 ബിഎ.1നേക്കാള്‍ കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെന്നും ഇവര്‍ പറയുന്നു. 
 
ഇന്ത്യ, ഡെന്‍മാര്‍ക്ക് പോലുള്ള രാജ്യങ്ങളില്‍ ഇതിന്റെ ഭീഷണിയുണ്ടെന്നും ഇവര്‍ പറഞ്ഞു. ഒമിക്രോണിന്റെ പുതിയ വകഭേദത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല. അതേസമയം വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണ നിരക്ക് കുറവാണെന്നത് ആശ്വാസ വാര്‍ത്തയാണെന്നും ഇവര്‍ പറഞ്ഞു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഭര്‍ത്താവിന്റെ അവിഹിതം കാറില്‍ ജിപിഎസ് ഘടിപ്പിച്ച് പിടികൂടി യുവതി