1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sun Stroke Kerala News

ഹിമാലയന്‍ യാത്രയ്ക്കിടെ സൂര്യാഘാതമേറ്റു; പെരുമ്പാവൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

Sun Stroke
ഹിമാലയന്‍ യാത്രയ്ക്കിടെ സൂര്യാഘാതമേറ്റു; പെരുമ്പാവൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണനാണ് മരിച്ചത്. 58 വയസ്സായിരുന്നു. അലഹബാദില്‍ വച്ചാണ് ഇദ്ദേഹത്തിന് സൂര്യാഘാതം ഏറ്റത്. കുറച്ചു മാസങ്ങളായി വിവിധ സ്ഥലങ്ങളിലേക്ക് യാത്രയിലായിരുന്നു ഇദ്ദേഹം. കപ്പല്‍ ജീവനക്കാരനായിരുന്നു ഉണ്ണികൃഷ്ണന്‍. റിട്ടയര്‍മെന്റിന് ശേഷം തീര്‍ത്ഥാടനത്തിനായി വിവിധ സംഘങ്ങളില്‍ പോകുന്നത് ശീലമായിരുന്നു.
 
നിലവില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം അലഹബാദ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കേരളത്തിലേക്ക് കൊണ്ടുവരും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കെഎസ്ആര്‍ടിസി ബസില്‍ ജനിച്ച കുഞ്ഞിന് മന്ത്രിയുടെ സമ്മാനം, കുഞ്ഞിന്റെയും അമ്മയുടേയും തുടര്‍ ചികിത്സ അമല ആശുപത്രി സൗജന്യമാക്കി