1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Storm Kerala News

മുതലപ്പൊഴിയില്‍ ഇന്ന് രണ്ട് അപകടം; ഒരാള്‍ മരിച്ചു

boat
boat

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. എബ്രഹാമിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആകെ നാല് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റ് മൂന്ന് പേരെ പരിക്കുകളോടെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യ ബന്ധനത്തിനായി പോയി തിരികെ വരവേ ശക്തമായ തിരയില്‍ പ്പെട്ടാണ് വള്ളം മറിഞ്ഞത്. 
 
ഇതിനിടെ മുതലപ്പൊഴിയില്‍ മറ്റൊരു അപകടവും  ഉണ്ടായി. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറിയതിനെ തുടര്‍ന്ന് ഒരാള്‍ കടലില്‍ വീണു. കടലില്‍ വീണയാള്‍ പിന്നീട് നീന്തി രക്ഷപ്പെട്ടു. മുതലപ്പൊഴിയില്‍ ഈ വര്‍ഷം ഇന്നുവരെ 11 അപകടങ്ങളാണ് ഉണ്ടായത്. അതില്‍ 2 പേര്‍ മരിച്ചു.
അടുത്ത ലേഖനം
എപ്പോഴും AC ഓണാക്കിയാണോ ഇരിക്കാറ്; ഈ ആരോഗ്യപ്രശ്‌നങ്ങള്‍ വരാന്‍ സാധ്യത കൂടുതല്‍