1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

കോട്ടയം പായിപ്പാട് പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

Kottayam
കോട്ടയം പായിപ്പാട് പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പുത്തന്‍പുരയില്‍ ഔസേപ്പ് മാത്യു എന്നയാള്‍ വളര്‍ത്തിയ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകള്‍ കൂട്ടത്തോടെ ചാവുകയായിരുന്നു. ഇതേതുടര്‍ന്ന് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡീസിസസ് ലാബില്‍ പരിശോധന നടത്തുകയും പരിശോധനയില്‍ എച്ച് 5 എന്‍1 സ്ഥിരീകരിക്കുകയായിരുന്നു.
 
ഒന്നാം വാര്‍ഡില്‍ എട്ട്യാകരി പാടശേഖരത്തില്‍ വളര്‍ത്തിയിരുന്ന താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തു പക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഹിമാലയന്‍ യാത്രയ്ക്കിടെ സൂര്യാഘാതമേറ്റു; പെരുമ്പാവൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം