ആലപ്പുഴയില്‍ നിന്ന് അതിഥി തൊഴിലാളികള്‍ക്കായി നാല്, ആറ് തീയതികളില്‍ ട്രെയിന്‍ വിടാന്‍ തീരുമാനം

ആലപ്പുഴ| സുബിന്‍ ജോഷി| Last Modified ശനി, 2 മെയ് 2020 (22:41 IST)
ജില്ലയില്‍നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികള്‍ക്കായി ഈ മാസം നാല്, ആറ് തീയതികളില്‍ ട്രെയിന്‍ സൗകര്യമുണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിഥി തൊഴിലാളികള്‍ക്കായി നാലാം തീയതി ബീഹാറിലേക്കും ആറാം തീയതി ഒറീസയിലേക്കുമാണ് ഓരോ ട്രെയിനുകള്‍ പുറപ്പെടുക. ജില്ലയില്‍ 19000ത്തോളം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നാണ് നിലവിലെ കണക്ക്.

വിദേശത്തുനിന്നും മടങ്ങുന്നവരും അന്യസംസ്ഥാനത്ത് പെട്ടുപോയി മടങ്ങുന്ന മലയാളികളും ജില്ലയില്‍ തിരിച്ചെത്തുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. പ്രാഥമിക കണക്ക് പ്രകാരം വിദേശത്തുനിന്നും മടങ്ങുന്ന ജില്ലക്കാരുടെ പ്രതീക്ഷിത എണ്ണം 18908 ആണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ 7433 പേര്‍ ഉണ്ടാകുമെന്ന് പ്രാഥമികമായി കണക്കാക്കുന്നു. അങ്ങനെ ആകെ 26341 പേര്‍ ജില്ലയിലേക്ക് എത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :