1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide, Varkala, Ilakamon

യുവാവ് ഭാര്യവീട്ടിൽ പൊള്ളലേറ്റു മരിച്ച നിലയിൽ

Suicide
വർക്കല: യുവാവിനെ ഭാര്യവീട്ടിൽ തീകൊളുത്തി പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി (35) ആണ് ഭാര്യ വീട്ടിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്.

വ്യാഴാഴ്ച സന്ധ്യ കഴിഞ്ഞു ഏഴു മണിയോടെ മുഹമ്മദാലി വർക്കല ഇലകമാണ് കരാവാരത്തു ഭാര്യ റഫീനയുടെ വീട്ടിൽ ഭാര്യയേയും മകനെയും കാണാൻ എത്തി. പെട്രോൾ നിറച്ച കുപ്പിയും ഇയാളുടെ കൈയിലുണ്ടായിരുന്നു. മുഹമ്മദാലി തങ്ങളെ ആക്രമിക്കുമോ എന്ന് ഭയന്ന റഫീനയുടെ പിതാവ് റഫീഖ് വീടിന്റെ പിൻ വാതിൽ പൂട്ടിയ ശേഷം എത്തിയപ്പോൾ തീപിടിച്ച നിലയിൽ മുഹമ്മദാലിയെ കണ്ടു എന്നാണു പറയുന്നത്. ഉടൻ തന്നെ അഹമ്മദാലിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം രാവിലെ മരിച്ചു.  

അഹമ്മദാലിയും ഭാര്യ റഫീനയും പിരിഞ്ഞു കഴിയുകയായിരുന്നു. രണ്ടു തവണ ഇയാൾ റഫീനയുടെ വീട്ടിൽ പെട്രോളുമായി ഏഴുകയും വധഭീഷണിയും ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു എന്ന് റഫീനയുടെ പിതാവ് പറഞ്ഞു. വിദേശത്തു ജോലിയായിരുന്നു മുഹമ്മദാലി വരുന്ന തിങ്കളാഴ്ച വിദേശത്തേക്ക് പോകാനിരിക്കെയാണ് സംഭവം ഉണ്ടായത്.

എന്നാൽ ഭാര്യയെയും രണ്ടു വയസുള്ള മകനെയും കണ്ട് യാത്ര പറയാനും ഒന്ന് ഭയപ്പെടുത്താനുമായി ഒരു കുപ്പി പെട്രോളുമായി വർക്കലയ്ക്ക് പോകുമെന്നും മുഹമ്മദാലി പറഞ്ഞിരുന്നതായി ഇയാളുടെ സഹോദരീ ഭർത്താവ് പൊലീസിന് മൊഴിനൽകി. 
അടുത്ത ലേഖനം
ആനക്കൊമ്പുമായി നാല് പേർ അറസ്റ്റിൽ