1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode Suicide News

കോഴിക്കോട് 18കാരിയായ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Kozhikode
കോഴിക്കോട് 18കാരിയായ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഉള്ളിയേരിക്ക് അടുത്ത് കന്നൂരിലാണ് സംഭവം. കൊക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
 
ഒന്നരമാസം മുന്‍പാണ് അല്‍ക്കയുടേയും ഭര്‍ത്താവ് പ്രജീഷിന്റേയും വിവാഹം കഴിഞ്ഞത്. വീട്ടിലെ ജനല്‍കമ്പിയിലാണ് അല്‍ക്കയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 
അടുത്ത ലേഖനം
തിരുവനന്തപുരത്ത് ഭാര്യയുടേയും മകന്റെയും മുന്നില്‍ വച്ച് യുവാവ് തീകൊളുത്തി മരിച്ചു