ആനക്കൊമ്പുമായി നാല് പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 30 ജൂലൈ 2022 (19:12 IST)
തൃശൂർ: രണ്ട് ആനക്കൊമ്പുകളുമായി കാറിൽ യാത്ര ചെയ്ത നാല് പേരെ ഫോറസ്റ്റ് ഫ്‌ളൈയിങ് സ്‌ക്വാഡ് പിടികൂടി. ചെങ്ങന്നൂർ ഉണ്ണികൃഷ്ണവിലാസം കെ.മനോജ് (38), കൊല്ലം നെട്ടയം സ്വദേശി അനിൽ കുമാർ (47), വടക്കാഞ്ചേരി ആലിംച്ചിറയിൽ എ.കെ.ബാബു (61), കൊടകര സ്വദേശി ഉമേഷ് (46) എന്നിവരാണ് പിടിയിലായത്.

തൃശൂരിൽ നിന്ന് ആനക്കൊമ്പ് കടത്തിക്കൊണ്ടു വന്നു തിരുവനന്തപുരത്തു വിൽപ്പന നടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം വൈകിട്ട് മന്ദാരം കടവിനടുത്ത് വച്ചാണ് ഇവരെ പിടികൂടിയത്. രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു.

എന്നാൽ ആനക്കൊമ്പ് വാങ്ങാനെത്തിയവർ ഫ്‌ളൈയിംഗ് സ്‌ക്വാഡിനെ കണ്ട് രക്ഷപ്പെട്ടു. പിടിയിലായ പ്രതികളെയും ആനക്കൊമ്പും കാറുകളും പട്ടിക്കാട് റേഞ്ച് ഓഫീസർക്ക് കൈമാറി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :