1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide: seven year imprisonment

യുവതിയുടെ ആത്മഹത്യ: ഭര്‍തൃമാതാവിന് ഏഴു വര്‍ഷം തടവ്

ഏഴു വര്‍ഷം തടവ്
സ്ത്രീധനത്തുക ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവിന് ഏഴു വര്‍ഷം തടവ്. കൂടരഞ്ഞി കുട്ടക്കാരി കോളനിയിലെ വള്ളി(47)യെയാണ് ശിക്ഷിച്ചത്. 
 
എരഞ്ഞിപ്പാലം പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇവരുടെ മരുമകള്‍ പുതുപ്പാടി ചോലാട്ടില്‍ സൗമ്യ (20) ആത്മഹത്യ ചെയ്ത കേസിലാണ് വിധി.
 
പ്രതിക്കെതിരേ സ്ത്രീധന പീഡനം സംശയാതീതമായി തെളിഞ്ഞതായും ജീവപരന്ത്യം അര്‍ഹിക്കുന്ന കുറ്റമാണ് പ്രതി ചെയ്തതെന്നും ജഡ്ജി സി കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.