പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 23 മാര്‍ച്ച് 2023 (11:50 IST)
പാലക്കാട്: പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പരിയാരം കയ്യറ വീട്ടിൽ സുമേഷ് (39) ആണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

ഇയാളുടെ ഉടമസ്ഥതയിലുള്ള അരിമണി റബ്ബർ തോട്ടത്തിലെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആൺ സുമേഷ്.

പരേതനായ അറുമുഖൻ - കാർത്യായനി ദമ്പതികളുടെ മകനാണ് സുമേഷ്. ഭാര്യ അഞ്ജലി, മകൾ ദിയ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :