യുവ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 25 ജൂണ്‍ 2022 (15:42 IST)
കൊട്ടാരക്കര: യുവ അഭിഭാഷകയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓടനാവട്ടം മാരൂർ അഷ്ടമിയിൽ അജിത് കുമാർ - റെനാ അജിത് ദമ്പതികളുടെ ഏക മകൾ അഷ്ടമി അജിത്കുമാർ (25) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതയായ ഇവരുടെ മരണ കാരണം വ്യക്തമല്ല. കഴിഞ്ഞ ഏഴു മാസങ്ങളായി കൊട്ടാരക്കരയിൽ അഡ്വ.കടയ്ക്കൽ മോഹനന്റെ ജൂനിയറായ പ്രാക്ടീസ് ചെയ്തുവരികയാണ് ഇവർ.

പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇവരുടെ മൊബൈൽ ഫോൺ പോലീസ് പരിശോധിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :