നവദമ്പതികള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു: ഭാര്യ രക്ഷപ്പെട്ടു

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 13 ജൂലൈ 2021 (16:37 IST)
കൊട്ടിയം: നവദമ്പതികള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഭാര്യ രക്ഷപ്പെട്ടു. കൊട്ടിയം പള്ളിമണ്‍ കിഴക്കേക്കര, ഐക്യരഴികത്ത് വീട്ടില്‍ ഉണ്ണികൃഷ്ണ പിള്ളയുടെ മകന്‍ ശ്രീഹരി (22) യാണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ശ്രീഹരിയും ഭാര്യ അശ്വതി (18) യും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഇരുവരും തമ്മില്‍ വഴക്കായപ്പോള്‍ ഭാര്യ ഗുളികകള്‍ ഒരുമിച്ചു കഴിച്ച ശേഷം മുറിയില്‍ കയറി കതകടച്ചു. എന്നാല്‍ ഇതുകണ്ട് ഭയന്ന ശ്രീഹരി തൊട്ടടുത്ത മുറിയിലെ ഫാനില്‍ തൂങ്ങുകയായിരുന്നു.

ശ്രീഹരിയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ അശ്വതി അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ശ്രീഹരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :