തൂങ്ങി മരിക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തിയയാള്‍ കിണറ്റില്‍ ചാടി മരിച്ചു

ശ്രീനു എസ്| Last Modified തിങ്കള്‍, 12 ജൂലൈ 2021 (15:52 IST)
തൂങ്ങി മരിക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തിയാള്‍ കിണറ്റില്‍ ചാടി മരിച്ചു. മാവുങ്കാല്‍ ഉദയംകുന്ന് സ്വദേശി അജു അജയനാണ് മരിച്ചത്. ഇയാള്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനുപിന്നാലെയാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ ഇയാള്‍ കിണറ്റില്‍ ചാടിയത്.

തൂങ്ങിമരിക്കാന്‍ ശ്രമിച്ചത് ഇയാളുടെ മാതാവ് കാണുകയും ബഹളം ഉണ്ടാക്കുകയുമായിരുന്നു. പിന്നാലെയാണ് നാട്ടുകാര്‍ എത്തി ഇത് തടഞ്ഞത്. കിണറ്റില്‍ ചാടിയ ഇയാളെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെത്തിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :