മകൻ മരിച്ച ദുഃഖത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (09:47 IST)
കളിയിക്കാവിള: മകൻ മരിച്ച ദുഃഖത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി. മേതുക്കുമേൽ സ്വദേശി സഹായം (60), ഭാര്യ സുഗന്ധി (55) എന്നിവരാണ് ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഇവരുടെ മകൻ ഡീബ്രോഗ്ലി ഒരു വർഷം മുമ്പ് ബംഗളൂരിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് മകന്റെ ഒന്നാം ചരമ വാർഷികത്തിന് ശേഷം ഇവർ തീർത്തും മനം നൊന്ത നിലയിലായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയായിട്ടും വീടിന്റെ വാതിൽ തുറക്കാത്തതിനാൽ അയൽക്കാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി വാതിൽ പൊളിച്ചു അകത്തു കയറിയപ്പോഴാണ് ഇരുവരും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :