കടയ്ക്കലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 29 ജൂലൈ 2021 (15:19 IST)
കൊല്ലം : കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കലിനടുത്ത് കുമ്മിള്‍ തച്ചോണം ലക്ഷംവീട് കോളനി നിവാസി വര്‍ഷ എന്ന പതിനേഴുകാരിയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. പരീക്ഷയില്‍ ഉണ്ടായ പരാജയമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു.

കഴിഞ്ഞ ദിവസം വന്ന പ്ലസ് ടു പരീക്ഷാ ഫലത്തില്‍ ഒരു വിഷയത്തിന് കുട്ടി പരാജയപ്പെട്ടിരുന്നു. ഇതിനു ശേഷം കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കുട്ടിയുടെ പിതാവും സഹോദരനും ജോലിക്കു പോയ സമയത് മാതാവ് റേഷന്‍ കടയിലും പോയിരുന്നു. കടയില്‍ നിന്ന് മാതാവ് മടങ്ങിവന്ന സമയത്താണ് കുട്ടി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസ്, വിരലടയാള വിദഗ്ദ്ധര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മതദേഹം പോസ്‌റ്‌മോര്‍ട്ടത്തിനയച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :