ശ്രീകാര്യത്ത് 21കാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍; ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നതായി രക്ഷിതാക്കള്‍

ശ്രീനു എസ്| Last Modified ബുധന്‍, 28 ജൂലൈ 2021 (07:44 IST)
ശ്രീകാര്യത്ത് 21കാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചെക്കാലമുക്കില്‍ റിയാസിന്റെ മകന്‍ ഇമ്രാനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നതായി രക്ഷിതാക്കള്‍ പൊലീസിനുമൊഴി നല്‍കിയിട്ടുണ്ട്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇമ്രാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :