കിണറ്റില്‍ ചാടിയ മകളും രക്ഷിക്കാന്‍ ശ്രമിച്ച പിതാവും മരിച്ചു

എ കെ ജെ അയ്യര്‍| Last Modified ശനി, 24 ജൂലൈ 2021 (14:17 IST)
പാലക്കാട്: കിണറ്റില്‍ ചാടിയ യുവതിയും യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവും മരിച്ചു. ചിറ്റൂര്‍ പെരുമ്പാറച്ചള്ള സ്വദേശി ഗായത്രി (27), പിതാവ് ധര്‍മ്മലിംഗം (70) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

വിവാഹാലോചന മുടങ്ങിയതിനെ മനോവിഷമത്തിലാണ് യുവതി കിണറ്റില്‍ ചാടിയതെന്ന് സൂചനയുണ്ട്. ഇത് കണ്ട പിതാവ് ധര്‍മ്മലിംഗം മകളെ രക്ഷിക്കാനായി ചാടിയെങ്കിലും നിറയെ വെള്ളമുണ്ടായിരുന്ന ആഴമുള്ള കിണറ്റില്‍ ഇരുവരും മുങ്ങിത്താഴുകയായിരുന്നു.

അയല്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്‌നിശമന സേന എത്തി ഇരുവരെയും കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :