തിരുവനന്തപുരം|
Last Modified തിങ്കള്‍, 26 മെയ് 2014 (12:15 IST)
തിരുവനന്തപുരം നാലാഞ്ചിറയില്‍ ആത്മഹത്യക്ക് ശ്രമിച്ച അഞ്ചംഗ കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചു. ശിവാനി (അമ്മു), വിഘ്‌നേശ്വര്‍ എന്നിവരാണ് മരണമടഞ്ഞത്. നാലാഞ്ചിറ സ്വദേശി രാജേഷും കുടുംബവുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
രാജേഷിന്റെ മക്കളാണ് മരിച്ച ശിവാനിയും വിഘ്‌നേശ്വറും. ബാക്കിയുള്ള കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നിലയും ഗുരുതരമാണെന്നാണ് വിവരം. ഇന്നു രാവിലെയാണ് കുടുംബത്തെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യാ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.