ജൂനിയര്‍ ശോഭനയെന്ന് വിളിക്കല്ലേ, ശോഭന ആത്മഹത്യ ചെയ്യും!

Last Modified വ്യാഴം, 22 മെയ് 2014 (19:23 IST)
കഴിഞ്ഞാല്‍ മലയാളത്തിലെ ഏറ്റവും മികച്ച നടി ആരെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കമുണ്ട്. അത് ഉര്‍വശിയാണെന്ന് ചിലര്‍. അല്ല മഞ്ജു വാര്യരാണെന്ന് മറ്റുചിലര്‍. മഞ്ജു വാര്യരെ ജൂനിയര്‍ ശോഭനയെന്നും ലേഡി മോഹന്‍ലാലെന്നുമൊക്കെ വിശേഷിപ്പിക്കുന്നവരുണ്ട്.

“ശോഭനച്ചേച്ചി എനിക്ക് ഹരമാണ്. ബാംഗ്ലൂരില്‍ വച്ചാണ് ആദ്യമായി ശോഭനച്ചേച്ചിയെ കാണുന്നത്. കണ്ണുനിറഞ്ഞ് നോക്കി. എന്നെ ജൂനിയര്‍ ശോഭനയെന്നൊക്കെ വിളിക്കുന്നത് കേട്ടാല്‍ ശോഭനച്ചേച്ചി ആത്മഹത്യ ചെയ്യും” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറയുന്നു.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ മഞ്ജു വാര്യര്‍ മലയാളം ബോക്സോഫീസില്‍ വീണ്ടും വിസ്മയം സൃഷ്ടിക്കുകയാണ്. ഹൌ ഓള്‍ഡ് ആര്‍ യു മെഗാഹിറ്റായി മാറിയിരിക്കുന്നു.

“ബോബി സഞ്ജയ് വീണ്ടും ഇത്തരം നല്ല കഥകള്‍ എഴുതട്ടെ. അതിമനോഹരമായാണ് അവര്‍ ഈ ചിത്രം എഴുതിയിരിക്കുന്നത്. ഇതുവരെ വര്‍ക്ക് ചെയ്തതില്‍ ഏറ്റവും സെന്‍സുള്ള സംവിധായകനെയാണ് റോഷന്‍ ആന്‍ഡ്രൂസില്‍ കാണാന്‍ സാധിച്ചത്” - മഞ്ജു വാര്യര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :