1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Chellanji Palode

അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ചനിലയിൽ

Suicide
തിരുവനന്തപുരം:  അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് പാലോട് ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. 
 
അമിതമായി ഗുളിക കഴിച്ചതാണ് ഇരുവരുടെയും മരണമെന്നാണ് പ്രാഥമിക നിഗമനം. ഗീതയുടെ മൃതദേഹം വീടിൻ്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമായിരുന്നു ഉണ്ടായിരുന്നത്. 
 
12 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ടുളള ഒരു സിവിൽ കേസിൽ വിധി ഇവർക്ക് എതിരായിരുന്നു. ഇതുമായി ബന്ധപ്പെട്ടു ഇരുവർക്കും കടുത്ത മാനസിക സമ്മർദ്ദം ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ  പറഞ്ഞു. പാലോട് പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
About Writer
എ കെ ജെ അയ്യര്‍