അനുബന്ധ വാര്‍ത്തകള്‍
- 29 കാരി തൂങ്ങിമരിച്ച നിലയില്‍
- മുൻ ഭർത്താവ് നഗ്നദൃശ്യം പകർത്തി, തിരുവനന്തപുരത്ത് 3 ദിവസം മുൻപ് വിവാഹമോചനം നേടിയ യുവതി ജീവനൊടുക്കി
- തിരുവനന്തപുരത്ത് 13കാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
- തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ എം സത്യത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു; ബോധരഹിതനായി വീണ് എംഎല്‍എ
- ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
മധ്യവയസ്കൻ്റെ മുതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
കൊല്ലം : കടയ്ക്കലിൽ മധ്യവയസ്കന്‍റെ മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തി. ജീർണിച്ച നിലയിലായിരുന്നു മൃതദേഹം.
കടയ്ക്കൽ മറുപുറം കുന്നിൽ വീട്ടിൽ ബൈജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തൂങ്ങി മരിച്ചതിന്‍റെ തെളിവുകൾ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജീർണിച്ച ശേഷം മൃതദേഹം നിലത്തുവീണതാകാമെന്നാണ് കരുതുന്നത്. മൃതദേഹം നായയോ മറ്റോ കടിച്ചുവലിച്ചതായും സംശയിക്കുന്നുണ്ട്.
കൂലിപ്പണിക്കാരനായ ബൈജുവിന്‍റെ ഭാര്യയും മക്കളും കല്ലറ മുതുവിളയിലാണ് താമസം. കഴിഞ്ഞ ഒരാഴ്ചയായി ബൈജുവിനെക്കുറിച്ച്
യാതൊരു വിവരവുമില്ലായിരുന്നു.
തുടർച്ചയായി ഇയാളെ ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് സഹോദരൻ ബിജു വീട്ടിൽ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു