സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 8 ഫെബ്രുവരി 2023 (12:46 IST)
മൂവാറ്റുപുഴയില്‍ കാമുകന് ഫോണ്‍ വാങ്ങാനായി പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് സ്വര്‍ണമാലയും കമ്മലും കവര്‍ന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മൂവാറ്റുപുഴ സൗത്ത് പായിപ്ര കോളനിയ്ക്ക് സമീപം ജ്യോതിസ് വീട്ടില്‍ ജലജയെ (59) ആണ് വിദ്യാര്‍ത്ഥിനി ആക്രമിച്ചത്.
വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് ജലജയെ പെണ്‍കുട്ടി ആക്രമിച്ചത്. ജലജയുടെ തലയ്ക്ക് പിന്നില്‍ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി വിദ്യാര്‍ത്ഥിനിയെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു.