മമ്മൂട്ടി എന്താണ് ചെയ്തിരിക്കുന്നതെന്ന് തനിക്ക് കാണണമെന്ന് വിജയ്, ഓസ്ലറില്‍ മമ്മൂട്ടി ഉണ്ടെന്നറിഞ്ഞ് വിജയ് പ്രതികരിച്ചത് ഇങ്ങനെ
vijay and Mommootty
ജയറാം നായകനായെത്തിയ ഓസ്ലറില്‍ മമ്മൂട്ടി ഉണ്ടെന്നറിഞ്ഞ് വിജയ് പ്രതികരിച്ചത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഓസ്ലറിന് തിയേറ്ററുകളില്‍ വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ജയറാം നായകനായി എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് മമ്മൂട്ടിയുള്ള പോസ്റ്റര്‍ പുറത്ത് വിട്ടത്. ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത് ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടെന്നറിഞ്ഞ് തമിഴ് താരം ദളപതി വിജയ് നടത്തിയ പ്രതികരണമാണ്. ഇതിനെക്കുറിച്ച് ചിത്രത്തിലെ നായകന്‍ ജയറാം ഒരു പ്രമോഷന്‍ ചടങ്ങിനിടെയാണ് പറഞ്ഞത്.
മമ്മൂട്ടി സര്‍ ഈ ചിത്രത്തില്‍ ഉണ്ടോയെന്നും മമ്മൂട്ടി എന്താണ് ചെയ്തിരിക്കുന്നതെന്ന് തനിക്ക് കാണാന്‍ ആഗ്രഹം ഉണ്ടെന്നും വിജയ് പറഞ്ഞു. വിജയിക്ക് അപ്പോള്‍തന്നെ സിനിമ കാണാനുള്ള സംവിധാനം ചെയ്തു കൊടുത്തെന്നും ജയറാം പറഞ്ഞു. ജയറാമിന്റെ വന്‍ തിരിച്ചുവരവാണ് ഓസ്ലര്‍ സിനിമ സമ്മാനിച്ചത്.