1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Makara Pongal News

Makara Pongal: മകരപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ഈ ആറു ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി

Makara Pongal News
മകരപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്ക് അവധി ലഭിക്കും. അതേസമയം ഇന്ത്യന്‍ റെയില്‍വേ മകരപ്പൊങ്കല്‍ പ്രമാണിച്ച് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 
ജനുവരി 15ന് ശബരിമലയിലെ മകരവിളക്ക് മഹോത്സവം നടക്കുകയാണ്. പതിവ് പൂജകള്‍ക്കു ശേഷം വൈകുന്നേരം അഞ്ചുമണിക്കാണ് നടതുറക്കുന്നത്. എരുമേലി പേട്ടതുള്ളല്‍ പ്രമാണിച്ച് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കിയിരുന്നു. കോട്ടയം ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരുന്നില്ല.
അടുത്ത ലേഖനം
Veena Vijayan: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം