അനുബന്ധ വാര്‍ത്തകള്‍
- ബാഴ്സ ആരാധകർക്ക് ആശ്വാസം: മെസ്സി തുടരും, കോമാൻ പുതിയ പരിശീലകൻ
- പാമ്പുപിടിത്തം: വനംവകുപ്പ് നല്കുന്ന പരിശീലനം തുടങ്ങി
- കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തീയറ്ററിൽ ഇറങ്ങാത്തതിൽ കടുത്ത വിഷമമെന്ന് സംഗീതസംവിധായകൻ
- 500 കടന്ന് തലസ്ഥാനം, മലപ്പുറത്ത് 300ലേറെ കേസുകൾ,ആലപ്പുഴയിലും എറണാകുളത്തും കോട്ടയത്തും 200ലേറെ കൊവിഡ് കേസുകൾ
- ദൃശ്യം 2 ഒരുങ്ങുന്നു; തൊടുപുഴയിലല്ല, ആദ്യ ഷെഡ്യൂൾ കൊച്ചിയിൽ
മലപ്പുറത്ത് എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറത്ത് എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശിയായ മനോജ്(50) ആണ് മരിച്ചത്. സ്വന്തം ക്വര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ ചായ കുടിച്ച ശേഷം മുറിയില്‍ കയറിയ ഇദ്ദേഹത്തെ പതിനൊന്നു മണിയായിട്ടും പുറത്തു കണ്ടില്ല. സഹപ്രവര്ത്തകന് വന്നു വിളിച്ചിട്ടും വാതില്‍ തുറന്നില്ല.
പിന്നീട് പിറകിലെ വാതിലിലൂടെ അകത്തു കയറി നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.