വിദേശ ഉപരിപഠനത്തിനു അവസരമൊരുക്കി ഒഡെപെക്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 നവം‌ബര്‍ 2022 (19:02 IST)


ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കണ്‌സള്ട്ടന്റ്‌സ് ലിമിറ്റഡ് (ODEPC)

ന്റെ സ്റ്റഡി എബ്രോഡ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഇന്റർനാഷണൽ എഡ്യൂക്കേഷൻ എക്‌സ്‌പോക്കു തുടക്കമായി.തിരുവനന്തപുരം അപ്പൊളോ ഡിമോറ ഹോട്ടലിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ നിന്നു വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനായി പോകുന്നത് കേരളത്തിന്റെ പോരായ്മയല്ലെന്നും മികവാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കുട്ടികൾക്ക് ഏതു രാജ്യത്തു പോയാലും അവിടെ
പഠിക്കാനും അവിടുത്തെ വിദ്യാഭ്യാസരീതികൾക്കൊപ്പം നിൽക്കുന്ന രീതിയിലുള്ള നിലവാരമുള്ളവരുമാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖല അവർക്കു നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തന്നെ കൂടുതൽ വിദ്യാഭ്യാസ, തൊഴിലവസരങ്ങളുണ്ടാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :